October 21, 2026

സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ; വയനാട്ടിലെ സ്‌പാകളിൽ വ്യാപക പരിശോധന

0
WhatsApp Image 2026-10-19 at 9.49.50 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലുള്ള സ്‌പാകൾ കേന്ദ്രീകരിച്ച് പോലീസിന്റെ വ്യാപക പരിശോധന. മൂന്ന് സബ് ഡിവിഷനുകളിലായി ആകെ 16 ഇടങ്ങളിൽ റെയ്‌ഡുകൾ നടത്തി. അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തു. ആവശ്യമായ അനുമതിപത്രങ്ങളോ യോഗ്യതയുള്ള ഡോക്ടർമാരുടെ സേവനമോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നതായി സംശയിക്കുന്ന കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

ഒക്ടോബർ 18 നായിരുന്നു നടത്തിയ പരിശോധന. കൽപ്പറ്റ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ആയുർദീപം സ്‌പായിൽ നടത്തിയ പരിശോധനയിൽ ഉടമ, മാനേജർ, ജീവനക്കാരൻ എന്നിവരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. വൈത്തിരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഡ്രീംസ് ആയുർവേദിക് സെൻ്റർ എന്ന സ്ഥാപനത്തിനെതിരെ രണ്ട് ഉടമകളെ പ്രതിചേർത്തും കേസ് രജിസ്റ്റർ ചെയ്‌തു. മാനന്തവാടിയിലെ കബനി വില്ല സ്‌പായ്ക്കെ‌തിരെയും കേസെടുത്തിട്ടുണ്ട്. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഏതൻസ് വെൽനെസ്സ് സ്‌പായുമായി ബന്ധപ്പെട്ട് ഒരു കേസും മുട്ടിൽ കാര്യമ്പാടിയിലെ ജീവ സ്‌പായുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവിടങ്ങളിൽ ആവശ്യമായ അനുമതികളും യോഗ്യതയുള്ള ഡോക്ടറുടെ സേവനവും ഇല്ലാതെ പ്രവർത്തിച്ചു വരികയായിരുന്നു.

അസന്മാർഗ്ഗിക ലൈംഗികവ്യാപാരം തടയൽ നിയമം (Immoral Traffic Prevention Act) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *