ബൈക്ക് അപകടം: 23-കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്നയാൾക്ക് പരിക്ക്
പനമരം: പനമരം അഞ്ചുകുന്ന് ഡോക്ടർ വളവിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. നാലാം മൈൽ കാപ്പും കുന്ന് സ്വദേശി അർജുൻ (23) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലുകുന്നു സ്വദേശി ആദിത്യന് (20) പരിക്കേറ്റു. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാനന്തവാടിമെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 10 മണിയോട് കൂടി കാപ്പുംകുന്നിലെ വസതിയിൽ പൊതുദർശനത്തിന് വെക്കു ന്നതാണ്.തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോട് കൂടി വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. അനിൽകുമാറിന്റെയും, ഷിജിയുടേയും മകനാണ് അർജുൻ. അശ്വിൻ, സ്വാതി എന്നിവർ സഹോദരങ്ങളാണ്.




Leave a Reply