മുട്ടിൽ മണ്ഡല കൺവെൻഷൻ: മുടങ്ങി കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് പ്രവാസി കോൺഗ്രസ്
കൽപ്പറ്റ: മുടങ്ങി കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഓലൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച കൺവെൻഷൻ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു. തിരികെ എത്തിയ പ്രവാസികളെ നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും വർധിപ്പിച്ച പ്രീമിയം കുറയ്‌ക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കല്പറ്റ ബ്ലോക്ക് പ്രസിഡന്റ് സുനിൽ കുന്നിതൊടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിദീഖ് ഓണാട്ട്, ബാബു പിണ്ടിപ്പുഴ, വിപിൻ വി. ജെ, ബോബൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു.
കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റായി അഖിൽ കുന്നുമ്മലിനെയും ജനറൽ സെക്രട്ടറിയായി അരുൺ കുമാറിനെയും ട്രഷററായി മുജീബ് റഹ്മാനെയും തിരഞ്ഞെടുത്തു. കല്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റായി സിദീഖ് ഓണാട്ടിനെയും, മണ്ഡലം വൈസ് പ്രസിഡന്റുമാരായി ഫൈസൽ എൻ. ടി, നൗഷാദ് കുന്നത്ത് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി കാദർ പരിയാരം, ബഷീർ നരിക്കോടൻ, അബ്ദുൽ അസീസ് എന്നിവരെയും തിരഞ്ഞെടുത്തു. സൗമ്യ അരുൺ, ഉസ്മാൻ സാറതൊടിയിൽ, ബൈജു കുമാർ, ജോസഫ് ചാക്കോ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ. അഖിൽ കുന്നുമ്മൽ സ്വാഗതവും അരുൺ കുമാർ നന്ദിയും പറഞ്ഞു.




Leave a Reply