ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
ബത്തേരി: ചിരാലിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചിരാൽ മുത്താച്ചികുനി കല്യാണി (75), നമ്പ്യാർകുന്ന് മാളേരി ബാലകൃഷ്ണൻ (76), ഭാര്യ ലക്ഷ്മി (72), ഓട്ടോഡ്രൈവർ ഷിബു (50) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Leave a Reply