November 10, 2026

സുബഹി നമസ്കാരത്തിന് സമ്മാനമായി ലഭിച്ച സൈക്കിൾ മോഷണം പോയി; സങ്കടത്തിൽ അമീൻ ബാദുഷ

0
WhatsApp Image 2026-11-09 at 1.18.09 PM (1)
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂർ: നബിദിനാഘോഷത്തോടനുബന്ധിച്ച് സുബഹി നമസ്കാരത്തിൽ സ്ഥിരമായി പങ്കെടുത്തതിന് സമ്മാനമായി ലഭിച്ച സൈക്കിൾ മോഷണം പോയതിന്റെ സങ്കടത്തിലാണ് കെല്ലൂർ കാരാട്ടുകുന്ന് മഹല്ലിലെ വിദ്യാർഥി അമീൻ ബാദുഷ.

നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ മുടങ്ങാതെ സുബഹി ജമാഅത്തിൽ പങ്കെടുത്തതിനാണ് അമീന് സൈക്കിൾ സമ്മാനമായി ലഭിച്ചത്. പിന്നീട് പള്ളിയിൽ പോകാൻ സ്ഥിരമായി ഉപയോഗിച്ചിരുന്നതും ഈ സൈക്കിളായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടുപരിസരത്ത് സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷണം പോയത്. ഏറെ പ്രിയപ്പെട്ട സൈക്കിൾ നഷ്ടപ്പെട്ടതിന്റെ വിഷമത്തിനിടയിലും അത് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമീൻ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *