റേഷൻ കടയിലെ ഇ പോസ് മെഷീൻ തല്ലിപ്പൊട്ടിച്ചു. യുവാവ് അറസ്റ്റിൽ
പനമരം: ചുണ്ടക്കുന്ന് എ ആർ ഡി 80 -ാം നമ്പർ റേഷൻ കടയിൽ യുവാവിൻ്റെ അക്രമണം. റേഷൻ വാങ്ങാനെത്തിയ ചുണ്ടക്കുന്ന് സ്വദേശി ജിനേഷ് ബഹളമുണ്ടാക്കുകയും ഇ -പോസ് മെഷീൻ വലി ച്ചെറിഞ്ഞ് തകർക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പനമരം പോലീസ് ഇയാളെ അറ സ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജ രാക്കും. 5000 രൂപയുടെ നഷ്ടമുണ്ടന്ന് ഉടമ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും മറ്റുമാണ് ഇയാൾക്കെതിരെയുള്ള കേസ്





Leave a Reply