May 12, 2026

പുൽപ്പള്ളിയിൽ  ഡി.എൽ.എഡ് ബാച്ച് ഉദ്ഘാടനം ചെയ്തു 

0
Img 20240904 Wa00602
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ

ഡി.എൽ.എഡ്. ബാച്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

എ.കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ,സി. കെ. ആർ. എം ട്രസ്റ്റ്‌ ചെയർമാൻ കെ. ആർ ജയറാം,ജയശ്രീ പ്രിൻസിപ്പൽ കെ. ആർ ജയരാജ്‌, ഷീന ജയറാം, ഡോ. എസ് ഷിബു, പി. ആർ സുരേഷ്,ലവൻ പി,ദിവാകരൻ കെ,നിമ്യ ശങ്കർ,ഗിരീഷ് ടി. ടി തുടങ്ങിയവർ സംസാരിച്ചു.

 

ബാഹ്യതലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന അറിവു നേടല്‍ മാത്രമല്ല, വിദ്യാഭ്യാസം. ആത്മാന്വേഷണത്തിനും ജീവിതരഹസ്യാന്വേഷണത്തിനും കൂടി പ്രേരകമാകുമ്പോഴേ വിദ്യാഭ്യാസം സാര്‍ഥകമാകൂ.

അതിന് വേണ്ടിയുള്ള ജാഗ്രതയും സൂക്ഷ്മതയും ഉണ്ടാവാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

ജ്ഞാനവും, നേട്ടവും, അംഗീകരവും, ധന സമ്പാദനവുമല്ലാം വിദ്യാഭ്യാസം കൊണ്ട്‌ ലക്ഷ്യമിടുമ്പോൾ തന്നെ മുല്യാധിഷ്‌ഠ ബോധം കൂടി ഉയർത്തിപിടിക്കാൻ പുതിയ തലമുറ ശ്രമിക്കണമെന്നും കൈപ്പാണി അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *