ജീവനക്കാരെ പട്ടിണിക്കിടരുത് ജോയിന്റ് കൗണ്‍സില്‍
കല്‍പ്പറ്റ:-ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്ഷന് വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക, പഴയ പെന്ഷന് പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് , അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി . ധര്‍ണ്ണ കേരളാ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് അഭിലാഷ് ടി.കെ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബിനില്‍ കുമാര്‍ റ്റി.ആര് സ്വാഗതം പറഞ്ഞ യോഗത്തില്‍ സമര സമിതി ചെയര്മാന് സുനില്‍ മോന് റ്റി.ഡി അധ്യക്ഷത വഹിച്ചു. കെ.ജി.ഓ.എഫ് ജില്ലാ സെക്രട്ടറി അമല്‍ വിജയ് , കെ.എ പ്രേംജിത്ത് , രേഖാ സി.എം , പ്രജിത്ത് എന്നിവര്‍ സംസാരിച്ചു.





Leave a Reply