തിരുവോണദിനത്തിൽ അവ്യക്തിനെ കാണാൻ ഓണ സമ്മാനവുമായി ഐഡിയൽ സ്കൂൾ വിദ്യാർത്ഥികൾ
മേപ്പാടി :ചൂരൽമല ഉരുൾ ദുരന്തത്തിൽ ഗുരുതര പരിക്കുകളോടെ ജീവിതത്തിലേക്ക് തിരിച്ച് കയറിയ കുഞ്ഞ് അവ്യക്തിനെയും അമ്മ രമ്യയെയും കാണാൻ തിരുവോണദിനത്തിൽ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളെത്തി.
രാജ്യം നടുങ്ങിയ വൻ ദുരന്തത്തിൽ അവ്യക്തിന് നഷ്ടപ്പെട്ടത് സ്വന്തം അച്ഛനും കുഞ്ഞനുജത്തിയും വല്യച്ഛനും വല്യമ്മയുമടങ്ങുന്ന പ്രിയപ്പെട്ടവരെയാണ്.
ചെറുപ്രായത്തിൽ വൻ ദുരന്തത്തിന് സാക്ഷിയായ അവ്യക്തിനെ കുറിച്ച വാർത്തകൾ കണ്ടാണ് ഐഡിയൽ വിദ്യാർത്ഥികൾ തങ്ങളുടെ കുഞ്ഞനുജന് സർപ്രൈസ് സ്നേഹ സമ്മാനം നല്കാൻ തീരുമാനിച്ചത്.
തിരുവോണ ദിനത്തിൽ അവ്യക്തും അമ്മ രമ്യയും താമസിക്കുന്ന മേപ്പാടി ചെമ്പോത്തറയിലെ വാടക വീട്ടിൽ എത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ ഓണസമ്മാനമായ സ്മാർട്ട് ടി.വി കൈമാറി.
പാട്ടുപാടിയും കഥകൾ പറഞ്ഞും കലാപ്രകടനങ്ങൾ നടത്തിയും കുഞ്ഞ് അവ്യക്തിനെ സന്തോഷിപ്പിച്ച സംഘം രമ്യയെയും വീട്ടുകാരെയും ആശ്വസിപ്പിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
പരിക്ക് ഭേദമായി സ്കൂളിൽ പോയി തുടങ്ങിയാൽ ഒരു ദിവസം ഐഡിയൽ സ്കൂളിൽ അതിഥിയായി എത്താൻ ക്ഷണിച്ചാണ് സംഘം മടങ്ങിയത്.
ആദിഷ് മിശാൽ, റഹാൻ മ ഷർ, അനു എൻ ബിജു, തൻഹ നൗറിൻ, നബ ഫാത്തിമ, റിയ മിസ്റിൻ, ഇ ലാൻ സാകി, അംന ഫാത്തിമ, റിഷാദ്, റഷാൻ മഷർ, നഫ് ല ഷെറിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വൈസ് പ്രിൻസിപ്പൽ ഒ. അഷ്റഫ്
അധ്യാപകരായ ബി. ശ്രുതി, എം. ആർ സിന്ധു, എന്നിവർ നേതൃത്വം നൽകി.





Leave a Reply