November 16, 2026

പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായകസംഘങ്ങളുടെയും സംയുക്ത സംഗമം ;ഒരുമ 2024 നടത്തപ്പെട്ടു.*

0
Eitggbk82778
Merin S
By ന്യൂസ് വയനാട് ബ്യൂറോ

താളൂര്‍:മലബാര്‍ ഭദ്രാസത്തിന്‍റെയും കെനോറോയുടെയും ആഭിമുഖ്യത്തില്‍ താളൂര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഒരുമ 2കെ24 *പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായക സംഘങ്ങളുടെയും സംയുക്ത സംഗമം* നടത്തപ്പെട്ടു… *മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.*

 
മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയും കെനോറോ ഡയറക്ടർ ബെന്നി ചെറിയാനും ശുശ്രൂഷര്‍ക്കും ഗായകസംഘങ്ങള്‍ക്കും ക്ലാസും കീബോർഡിസ്റ്റുകള്‍ക്ക് പരിശീലനവും നല്‍കി. മലബാർ ഭദ്രാസന സെക്രട്ടറിയും താളൂർ സെൻ്റ് മേരിസ് പള്ളി വികാരിയുമായ ഫാ. ഡോ. മത്തായി അതിരമ്പുഴയിൽ സ്വാഗതവും ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് നന്ദിയും പറഞ്ഞു. മലബാര്‍ ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളങ്കോട്ടും താളൂര്‍ പള്ളി ട്രസ്റ്റി ബേബി മാസ്റ്റര്‍ വാത്ത്യാട്ടും ചടങ്ങിന് ആശംസകള്‍ അറിയിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *