May 12, 2026

മാലിന്യപ്ലാന്റിൽ തുടർച്ചയായി തീപിടുത്തം; ബുദ്ധിമുട്ടി പ്രദേശവാസികൾ

0
Img 20240924 Wa00072
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :പഞ്ചായത്തിൻ്റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തുടർച്ചയായുള്ള തീപിടിത്തത്തിൽ ദുരിതത്തിലായി പ്രദേശവാസികൾ. ലോഡ് കണക്കിന് പ്ലാസ്‌റ്റിക് മാലിന്യങ്ങൾ കത്തിയപ്പോഴുണ്ടായ പുക ശ്വസിച്ച് ഒട്ടേറെ പേർക്കാണു ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നത്.ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ നാട്ടുകാർ ദുരിതമനുഭവിക്കുന്നത്. കീഞ്ഞുകടവ് കാക്കത്തോട് മാലിന്യ സംഭരണ കേന്ദ്രത്തിൽ കഴിഞ്ഞ തവണ തീപിടിത്തമുണ്ടായി മാസങ്ങളും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി രണ്ടുദിവസവും കഴിഞ്ഞിട്ടും പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന പോലുമില്ല.

ഇക്കുറി പ്ലാസ്റ്റ‌ിക് കത്തിയത് മൂലമുള്ള പുകയും ഗന്ധവും ഏകദേശം 200 മീറ്റർ ചുറ്റളവിൽ വ്യാപിച്ചിരുന്നു. ഇതോടെ പലർക്കും ശ്വാസതടസ്സം, ചുമ ഉൾപ്പെടെയുള്ള അസ്വസ്‌ഥതകളും ഉണ്ടായതായി പ്രദേശവാസിയും പഞ്ചായത്തംഗവുമായ സുനിൽകുമാർ പറയുന്നു. തുടർച്ചയായുള്ള തീപിടിത്തം നിസ്സാരമായി തള്ളിക്കളയാനാവില്ലെന്നും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കാൻ മനഃപൂർവം തീയിട്ടതാണെന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *