പിണറായി പോലീസ് ആർ എസ് എസ് കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു ; ജന ജാഗ്രതാ കാംപയിൻ വിജയിപ്പിക്കും
മാനന്തവാടി : പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗ്രത കാംപയിന് വിജയിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് വേണ്ടി ഒരു മാസം നീളുന്ന കാംപയിൻ ഉപയോഗപ്പെടുത്തും. കാംപയിന്റെ ഭാഗമായി മണ്ഡലത്തിൽ പോസ്റ്റർ പ്രചരണം, ജാഗ്രത സദസ്സ്, പദയാത്ര, വാഹന ജാഥ, ലഘുലേഖ വിതരണം എന്നിവ സംഘടിപ്പിക്കും.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സൽമ, എ കെ അലി, ജോയിന്റ് സെക്രട്ടറി കെ മമ്മുട്ടി, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ സുബൈർ, സുമയ്യ, മണ്ഡലത്തിലെ പഞ്ചായത്ത്, മുൻസിപ്പൽ ഭാരവാഹികൾ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി എം ടി സജീർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സകരിയ്യ നന്ദിയും പറഞ്ഞു.





Leave a Reply