ഓർമ പെരുന്നാളിന് സമാപനം
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിച്ചു. തൃശൂർ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
വൈദീകരായ ഫാ.കുര്യക്കോസ് ചീരകത്തോട്ടത്തില്‍, ഫാ.ജോര്‍ജ്ജ് കവുങ്ങുംപിള്ളില്‍, ഫാ.ഷൈജന്‍ മറുതല, ഫാ.സജി ചൊള്ളാട്ട്, ഫാ.എൽദോ അമ്പഴത്തിനാംകുടി, ഫാ. അനിൽ കൊമരിക്കൽ, ഫാ.എൽദോ ചീരകത്തോട്ടത്തിൽ, ഫാ.ഷിജിൻ കടമ്പക്കാട്ട് എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു.
വികാരി ഫാ. വിപിൻ കുരുമോളത്ത്, ട്രസ്റ്റിമാരായ കുര്യാക്കോസ് നീലനാൽ, റോബിൻ പന്തപ്ലാക്കൽ, സെക്രട്ടറി അവറാച്ചൻ പെരിങ്ങാട്ടേൽ , ജോ. സെക്രട്ടറിമാരായ വർഗ്ഗീസ് പൂക്കോട്ട്, സിബിൻ മറ്റത്തിൽ എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി.





Leave a Reply