April 16, 2026

സഞ്ചാരികള്‍ക്ക് വിരുന്നേകി വയനാട് ഉത്സവ്*  .എന്‍ ഊരില്‍ നെല്ല്കുത്ത് പാട്ടിന്റെ താളം  .നിറമണിഞ്ഞ് കാരാപ്പുഴ  

0
Img 20241004 095821
By ന്യൂസ് വയനാട് ബ്യൂറോ

നെല്ല് കുത്ത് പാട്ടിന്റെയും വട്ടക്കളിയുടെയും താളത്തില്‍ എന്‍ ഊര് ഗോത്ര പൈതൃകഗ്രാമം ഉണര്‍ന്നു. മഴക്കാലത്തിന്റയും ദുരന്തനാളുകളെയും അതിജീവിച്ച് വീണ്ടും ഉണരുന്ന വയനാടന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെയും വരവ് തുടങ്ങി. വയനാടന്‍ ടൂറിസം കേന്ദ്രങ്ങളുടെ പുനരുജ്ജീവനത്തിനായി ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജലസേചന വകുപ്പും ചേര്‍ന്ന് നടത്തുന്ന വയനാട് ഉത്സവ് മഹോത്സവവും ശ്രദ്ധയാകര്‍ഷിക്കുകയാണ്. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, കാരാപ്പുഴ ഡാം എന്നിവടങ്ങളില്‍ വൈവിധ്യമായ പരിപാടികളാണ് വയനാട് ഉത്സവിന്റെ ഭാഗമായി അരങ്ങേറുന്നത്. കര്‍ഷകനാടിന്റെ ഗതകാലങ്ങളില്‍ നിറഞ്ഞുനിന്ന നെല്ലുകുത്തുപാട്ട് പുതിയ തലമുറകള്‍ക്കും പുതുമയുള്ള അനുഭവമാണ്. പാരമ്പരാഗത കുറിച്യതറവാടുകളില്‍ നാടന്‍ പാട്ടിന്റെ ഈണത്തില്‍ നിലഉരലുകളില്‍ നെല്ല് കുത്തി അരിയാക്കുമായിരുന്നു. വടക്കന്‍ പാട്ടിന്റെ ഈരടികളില്‍ നിരവധിയായ നെല്ല് കുത്ത് പാട്ടുകളുടെയും നിധി സൂക്ഷിപ്പുകാരായിരുന്നു മുതിര്‍ന്ന തലമുറകള്‍. ഈ പഴയ കാലത്തിലൂടെയുള്ള യാത്ര കൂടിയാണ് എന്‍ ഊര് പങ്കുവെക്കുന്നത്. എന്‍ ഊരില്‍ വൈകീട്ട് 4 മുതല്‍ ആറ് വരെ പനമരം തെയ്യാട്ടം നാടന്‍പാട്ടുകലാസംഘത്തിന്റെ നാടന്‍പാട്ടും നാടോടിനൃത്തവും അരങ്ങേറും. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ തുടികൊട്ടല്‍, വട്ടക്കളി, വീഡിയോ പ്രസന്റേഷന്‍ തുടങ്ങിയവ അരങ്ങേറും. വംശീയ ഭക്ഷണമേളയും ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *