April 16, 2026

മാലിന്യ മുക്തം നവകേരളം* : *ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി*

0
Img 20241004 202653
By ന്യൂസ് വയനാട് ബ്യൂറോ

ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തിന് മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. 23 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും നാല് ബ്ലോക്ക് പഞ്ചായത്തുകളിലുമായി മാലിന്യ സംസ്‌കാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടന്നു. ജില്ലയിലെ വിവിദ കേന്ദ്രങ്ങളിലായി നടന്ന പരിപാടികളിലായി 3800 പേര്‍ പങ്കാളികളായി. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെ നീണ്ടു നില്‍ക്കുന്ന ജനകീയ ക്യാമ്പയിനാണ് മാലിന്യ മുക്തം നവകേരളം. ക്യാമ്പെയിന്റെ ഭാഗമായി ത്രിതല പഞ്ചായത്ത്തലത്തില്‍ വിവിദ പരിപാടികള്‍ സംഘടിപ്പിച്ചു. ഹരിത വിദ്യാലയം, ഹരിത ക്യാമ്പസ് പ്രഖ്യാപനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സൗന്ദര്യവല്‍ക്കരണം, ദ്രവ മാലിന്യ സംസ്‌കരണ ഉപാദികളുടെ പ്രവര്‍ത്തന ഉദ്ഘാടനം, തുമ്പൂര്‍മുഴി, മിനി എം.സി.എഫ്, ഹരിത ഓഫീസ് പ്രഖ്യാപനം പരിപാടികളും ക്യാമ്പെയിന്റെ ഭാഗമായി നടത്തി. സന്നദ്ധ-യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ- ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ജനകീയ ക്യാമ്പയിനില്‍ പങ്കാളികളായി.

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *