April 16, 2026

ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം നാളെ*  *മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും*

0
Img 20241004 203158
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പനമരം, മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെയും മാനന്തവാടി യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 5) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചീരാല്‍ ഗവ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *