May 7, 2026

അധികൃതരുടെ അവഗണന അവസാനിപ്പിക്കണം; എസ്.ഡി.പി.ഐ

0
Img 20241010 133316
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പതിനായിരങ്ങള്‍ മുടക്കി വാങ്ങിയ സ്‌കൂട്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നത് അംഗീകരിക്കാനാവില്ലന്നും ഉടന്‍ തന്നെ അത് അറ്റകുറ്റപണികള്‍ ചെയ്ത് ഉപയോഗപ്രദമാക്കണമെന്നും എസ്.ഡി.പി.ഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഫീല്‍ഡ് വിസിറ്റിംഗിനും മറ്റു ആവശ്യങ്ങള്‍ക്കുമായി വാങ്ങിയ സ്‌കൂട്ടര്‍ രണ്ട് വര്‍ഷത്തോളമായി കട്ടപുറത്താണ്. റിപ്പയര്‍ ചെയ്യാന്‍ കേവലം 14000 രൂപയോളമാണെന്നിരിക്കെ അതിന് ഫണ്ടില്ലെന്ന് പറഞ്ഞ് തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ നല്‍കുന്ന അപേക്ഷകള്‍ ജില്ലാ കൃഷി ഓഫീസില്‍ നിന്ന് മടക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു.പൊതു സ്വത്തുകള്‍ റിപ്പയര്‍ ചെയ്ത് ഉപയോഗപ്രദമാക്കുന്നതിന് പകരം തുരുമ്പെടുത്ത് നശിപ്പിക്കാന്‍ വിടുന്ന ഈ പ്രവണത അംഗീകരിക്കാനാവില്ല.ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് വി. കബീര്‍ അധ്യക്ഷത വഹിച്ചു. സാബിത്ത്, ഷഫീഖ്, റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മുനീര്‍ സ്വാഗതവും, ട്രഷറര്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *