വയനാട്ടിലെ ക്യാമ്പസുകളില്‍ കെ എസ് യു സഖ്യത്തിന് തകര്‍പ്പന്‍ ജയം
കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി കീഴിലെ കോളജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ കെ എസ് യു-എം എസ് എഫ് സഖ്യത്തിന് തകര്‍പ്പന്‍ജയം. വര്‍ഷങ്ങള്‍ക്ക് ശേഷം എസ് എഫ് ഐക്ക് കനത്ത തിരിച്ചടി നല്‍കി ജില്ലയിലെ നിരവധി കോളജുകള്‍ യു ഡി എസ് എഫ് സഖ്യം തിരിച്ചുപിടിച്ചു. കല്‍പ്പറ്റ എന്‍ എം എസ് എം ഗവ. കോളജ്, പുല്‍പ്പള്ളി പഴശിരാജ കോളജ്, സുല്‍ത്താന്‍ബത്തേരി അല്‍ഫോന്‍സാ കോളജ്, മീനങ്ങാടി ഐ എച്ച് ആര്‍ ഡി കോളജ്, മീനങ്ങാടി ഇ എം ബി സി കോളജ്, പുല്‍പ്പള്ളി ജയശ്രീ കോളജ്, ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ക്യാമ്പസുകളില്‍ എസ് എഫ് ഐയെ നിലംപരിശാക്കി വലിയ സീറ്റുകളുടെ വ്യത്യാസത്തിലാണ് കെ എസ് യു-എം എസ് എഫ് സഖ്യം വിജയിച്ചത്. മുട്ടില്‍ ഡബ്ല്യു എം ഒ കോളജിലും എസ് എഫ് ഐക്ക് നിലംതൊടാനായില്ല. വയനാട്ടിലെ ക്യാമ്പസുകളിലുണ്ടായ തകര്‍പ്പന്‍ ജയത്തെ തുടര്‍ന്ന് കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.
.





Leave a Reply