ജില്ലാ പോലീസ് കായികമേള: ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
പനമരം: ഒക്ടോബർ 19, 20 തീയതികളിലായി കൽപ്പറ്റ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന 2024 വർഷത്തെ വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള ഗെയിംസ് മത്സരങ്ങൾക്ക് പനമരത്ത് തുടക്കമായി. പനമരം ഫിറ്റ്ക്കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് മത്സരം എസ്.എം.എസ് ഡിവൈഎസ്പി എം. എം. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ പരാജയപ്പെടുത്തി ഡിഎച്ച്ക്യു വയനാട് ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷൻ മൂന്നാം സ്ഥാനം നേടി.
15 ന് കേണിച്ചിറ യുവ പ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ മത്സരവും, 16 ന് ബത്തേരി വയനാട് ഷട്ടിൽ ക്ലബ്ബിൽ ഷട്ടിൽ ബാഡ്മിൻറൺ മത്സരവും, 17ന് ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരവും നടക്കും. 19ന് കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനവും 20ന് അത്‌ലറ്റിക് മീറ്റും നടക്കും.





Leave a Reply