എ.കെ.എസ്.ടി.യു. ജനയുഗം സഹപാഠി അറിവുത്സവം സീസൺ 7 വയനാട് ജില്ല തല മത്സരം – സംഘാടക സമിതി രൂപീകരിച്ചു
കൽപ്പറ്റ: ഒക്ടോബർ 19 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന എ.കെ.എസ്.ടി.യു. ജനയുഗം സഹപാഠി അറിവുത്സവം സീസൺ 7 വയനാട് ജില്ലാതല മത്സരത്തിന്റെ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗം ജനയുഗം ജില്ല മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അബ്ദുൾ സലാം കെ.എം. ഉദ്ഘാടനം ചെയ്തു. ഇ.ജെ. ബാബു, പി.കെ. മൂർത്തി, വിജയൻ ചെറുകര, പി.എം. ജോയ്, സി.എസ്. സ്റ്റാൻലി, സി.എം. സുധീഷ് എന്നിവർ രക്ഷാധികാരികളും സജി വർഗീസ് ചെയർമാനും ശ്രീജിത്ത് വാകേരി കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. വൈസ് ചെയർമാൻമാർ – ഹാരിസ് എൻ.പി., സജി കാവനക്കുടി, കലേഷ് സത്യാലയം, അബ്ദുൾ സലാം കെ.എം.
ജോ. കൺവീനർമാർ: ഷാനവാസ് ഖാൻ, വി.ആർ. പ്രകാശൻ, എൻ.വി. കരുണാകരൻ, മനോജ് സി.
എൽ. പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്. എസ്.ഇ. വിഭാഗങ്ങളിലായി ഉപജില്ലാതലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ രാവിലെ 9.30 ന് മീനങ്ങാടി സ്കൂളിൽ എത്തേണ്ടതാണ്.





Leave a Reply