ജന്തു കൗതുകം ശില്പശാല നടത്തി
പൂക്കോട് വെറ്റിനറി സർവ്വകലാ – വെറ്റ് നറി ക്ളിനിക്കിൽ വെച്ച് സ്റ്റെർക്ക് വിജ്ഞാനകുതുകം നലാം എപ്പിസോഡ് ജന്തു കൗതുകങ്ങൾ ശില്പശാല നടത്തി. പ്രവർത്തനാധിഷ്ഠിത പഠനം ആണ് വിജ്ഞാന കൗതുകം പരിപാടിയുടെ രീതി. മനഷ്യനും ജന്തുവിഭാഗത്തിൽപ്പെടുന്നുവെന്നും ജന്തുക്കൾക്കും മനുഷ്യരെപ്പോലെയുള്ള ചികത്സയും സംരക്ഷണവും ആവശ്യമാണെന്നും വെറ്റ് നറി സർവ്വകലാശാലയിലെ ഓ.പി.വിഭാഗവും, ഗൈനക്കോളജി, സർജറി, മെഡിസിൻ വിഭാഗങ്ങളും പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾക്ക് മന:സിലാക്കാൻ സാധിച്ചു. അവരുടെ ജിജ്ഞാസ വർദ്ധിച്ചു. തുടർന്ന് എക്സറേ യൂനിറ്റ്, സ്കാനിംഗ് യൂണിറ്റ് മൈക്രോ ബയോളജി ലാബ് തുടങ്ങിയവയും പരിചയപ്പെട്ടു. മൈക്രോസ്കോപ്പിന്റെ ചരിത്രവും രോഗനിർണ്ണയത്തിൽ മൈക്രോസ്കോപ്പിന്റെ പ്രാധാന്യവും സിംപിൾ മൈക്രോസ്കോപ്പു മുതൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് വരെ വിവിധതരം മൈക്രോസ്കോപ്പുകളേയും അവയുടെ പ്രവർത്തന തത്വവും പ്രസന്റേഷൻ ഉപയോഗിച്ച് പരിചയപ്പെടുത്തി. തുടർന്ന് രക്തത്തിന്റെ ഘടകങ്ങളും അവയുടെ പ്രാധാന്യവും ധർമ്മങ്ങളും ലളിതവായി അവതരിപ്പിച്ചു. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ശരീരം എങ്ങനെ പ്രതിരോധിക്കുന്നു, രക്തത്തിൽ പ്രവേശിക്കുന്ന രോഗാക്കളെ കൾച്ചർ ചെയ്ത് മൈക്രോസ്കോപ്പ് ഉപയോഗിച്ച് തിരിച്ചറിയുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളും ബോധ്യപ്പെടുത്തി.
രക്‌തം, ഗ്ളാസ് സ്ലൈഡുകൾ ഉണ്ടാക്കി പരിശോധിക്കാൻ ഓരോരുത്തർക്കും പരിശീലനം നല്കി. ഈ സ്ളൈഡുകൾ മൈക്രോസ്കോപ്പിൽ വെച്ചു നോക്കി രക്ത്ര കോശത്തിന്റെ ചിത്രം കടലാസിൽ വരച്ചു.
മനുഷ്യന്റെ രോഗചികത്സക്കവാശ്യമായ പല വാക്സിനുകളും, മരുന്നുകളും (പട്ടി – റാബീസ്, പന്നി-ഇൻസുലിൻ….) മൃഗങ്ങളിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത് എന്നത് കുട്ടികൾക്ക് പുതിയ അറിവായി. ജന്തുക്കളെ സ്നേഹിക്കാനും പരസ്പര ബന്‌ധം മനസ്സിലാക്കാനും ജന്തു കൗതുകം പരിപാടി സഹായകമായി
ഡോ. ആർ .എൽ രതീഷ് (പ്രൊഫ. വെറ്റ് നറി യൂണിവേഴ്സിറ്റി) ജൂണിയർ ഡോക്ടേഴ്സ് ജിഷ്ണു, ഹിമ എന്നിവരാണ് ആർ.പി.മാരായി പ്രവർത്തിച്ചത്. സ്റ്റെർക് വൈസ് ചെയർമാൻ പി.ആർ. മധുസുദനൻ , സി.ഇ.ഓ . എം.എം. ടോമി സ്‌റ്റെർക്ക് അംഗം പ പി.കെ.രാജപ്പൻ, കെ.ആർ.സുരേഷ് പരിഷത്ത് വൈത്തിരി യൂണിറ്റ് സെക്രട്ടറി അനൂപ് എന്നിവർ നേതൃത്വം നല്കി.





Leave a Reply