April 17, 2026

കല്പറ്റയിൽ സ്കിൽ ഡെവലപ്പ്മെന്റ് പാർക്ക്‌ ആരംഭിച്ചു*

0
Img 20241021 103132
By ന്യൂസ് വയനാട് ബ്യൂറോ

യുവാക്കളിലെ നേതൃത്വ പരിശീലനം ലക്ഷ്യം വെച്ചാരംഭിച്ച ലീഡർഷിപ്പ് വില്ലേജ് പദ്ധതിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ സ്കിൽ ഡെവലപ്പമെന്റ് പാർക്ക്‌ ആരംഭിച്ചു. SSI കമ്പ്യൂട്ടർ ഇൻസ്റ്റിട്യൂറ്റിൽ ആണ് മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കിൽ പാർക്ക്‌ പ്രവർത്തിക്കുന്നത്. വ്യത്യസ്ത കോഴ്സുകളെയും തൊഴിലുകളെയും വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും പരിചയപ്പെടുത്തുക, വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും സ്കിൽ പാർക്കിൽ ഉണ്ടാകും. വിദ്യാർഥികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ ഇവിടെ ഉണ്ടാകും. വെള്ളിയാഴ്‌ചകളിൽ സൗജന്യ സ്പോകെൻ ഇംഗ്ലീഷ്, ഇന്റർവ്യൂ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. AFRC, Global Bamboo Institute, Kerala Academy of Engineering, Companion Professional Edu Campus, Uravu Bamboo Grove, Mariya Beautician College, SSI Computer Institute എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സ്കിൽ പാർക്ക് പ്രവർത്തിക്കുന്നത്. പരിശീലന പ്രവർത്തനങ്ങൾ സൗജന്യമായിരിക്കും. 9747117197 കൂടുതൽ വിവരങ്ങൾക്ക്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *