April 17, 2026

വള്ളിയൂർ കാവിൽ പുത്തരി ഉത്സവം ആഘോഷിച്ചു 

0
Img 20241021 103623
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുത്തരി ഉത്സവം സമൂചിതമായി ആഘോഷിച്ചു. ക്ഷേത്രം മൂപ്പൻ കെ രാഘവൻ ശേഖരിച്ചു കൊണ്ടുവന്ന നെൽകതിർ ക്ഷേത്രം മേൽശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ഏറ്റുവാങ്ങി കതിർപൂജ നടത്തി ഭക്തർക്ക് വിതരണം ചെയ്തു. വിശേഷാൽ പൂജകൾ, തോറ്റം, പുത്തരിസദ്യ എന്നിവയും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം എക്സികുട്ടീവ് ഓഫീസർ പി വി വിജയൻ, ട്രെസ്റ്റി മാരായ ഏചോം ഗോപി, പത്മനാഭൻ എടച്ചന, ടി കെ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *