അക്ഷരക്കൂട് രണ്ടാം വാർഷികവും പുസ്തക പ്രകാശനവും നടത്തി
മീനങ്ങാടി: കണിയാമ്പറ്റ സെൻ്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് മലബാർ ഭദ്രാസനത്തിലെ അക്ഷരങ്ങളെയും ആശയങ്ങളേയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മ അക്ഷരക്കൂടിൻ്റെ രണ്ടാം വാർഷികം നടത്തപ്പെട്ടു. അഭിവന്ദ്യ ഗീവര്‍ഗീസ് മോര് സ്തേഫാനോസ് തിരുമേനി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ.വിപിൻ കുരുമോളത്ത് സ്വാഗതം പറഞ്ഞു. അദ്ധ്യാപകനും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ. വിനയകുമാര്‍ അഴിപ്പുറത്ത് ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും നടത്തി. ബൈജു തെക്കും പുറത്തിൻ്റെ പുതിയ കവിതാ സമാഹാരം ‘നിമീലീതം’ പ്രകാശനം അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര് സ്തേഫാനോസ് തിരുമേനി വിനയകുമാര്‍ അഴിപ്പുറത്തിന് നൽകി നിർവ്വഹിച്ചു. എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമുഴം’ എന്ന പുസ്തകം സുധീപ് വരദൂരും കെ.പി. കേശവമേനോന്റെ ‘കഴിഞ്ഞകാലം’ എന്ന പുസ്തകം തങ്കച്ചന് ചിറപ്പാട്ടും സദസിനെ പരിചയപ്പെടുത്തി. കുമാരി അഡോണ ബിനു മുരുകന് കാട്ടാക്കടയുടെ ‘പക’ എന്ന കവിത ആലപിച്ചു. വൈദീക സെക്രട്ടറി ഫാ.ബേസില്‍ കരനിലത്തും വികാരി ഫാ.സിനു തെക്കെത്തോട്ടത്തിലും ചടങ്ങിന് ആശംസകള്‍ അറിയിച്ചു. ട്രസ്റ്റി വിനോ കണ്ണേത്തുമോളയില് നന്ദി പറഞ്ഞു.





Leave a Reply