മാനന്തവാടി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം
പി എ മുഹമ്മദ് നഗര്‍ (തലപ്പുഴ ചുങ്കം ഓഡിറ്റോറിയം)
സിപിഐഎം മാനന്തവാടി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. തലപ്പുഴ ചുങ്കത്ത് ഒരുക്കിയ പി എ മുഹമ്മദ് നഗറില്‍ സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ഏരിയ കമ്മിറ്റിയംഗം കെ എം വർക്കി പതാക ഉയര്‍ത്തി. സമ്മേളനത്തിന് മുന്നോടിയായി പുഷ്പാര്‍ച്ചന നടന്നു.
പി ടി ബിജു രക്തസാക്ഷി പ്രമേയവും റിപ്പോർട്ടും അവതരിപ്പിച്ചു. കെ ആർ ജിതിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ബാബു ഷജിൽ കുമാർ സ്വാഗതം പറഞ്ഞു. എം റെജീഷ് കണ്‍വീനറായി വി കെ സുലോചന, വി ബി ബബീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ബിജു കുഞ്ഞുമോൻ കണ്‍വീനറായി മിനുട്‌സ്, എൻ ജെ ഷജിത്ത് കണ്‍വീനറായി പ്രമേയം, സണ്ണി ജോർജ് കണ്‍വീനറായി ക്രഡന്‍ഷ്യല്‍, എം കെ ശ്രീധരൻ കണ്‍വീനറായി രജിസ്‌ട്രേഷന്‍ എന്നീ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
150 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ ശശീന്ദ്രന്‍, ഒ ആർ കേളു ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി വി ബേബി, പി വി സഹദേവന്‍, പി കെ സുരേഷ്, കെ റഫീഖ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും പൂര്‍ത്തിയായി ഞായറാഴ്ച ചര്‍ച്ചയുടെ മറുപടികള്‍ക്ക് ശേഷം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ഞായർ വൈകീട്ട് നാലിന് തലപ്പുഴയിൽ ചുവപ്പ് സേന മാര്‍ച്ചും ബഹുജന പ്രകടനവും നടക്കും. പൊതു സമ്മേളനം തലപ്പുഴ ടൗണിലെ കോടിയേരി ബാലകൃഷ്ണൻ നഗറില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പി കെ പ്രേംനാഥ് സംസാരിക്കും.





Leave a Reply