May 10, 2026

പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വയനാട് കോൺ ക്ലേവ് 12 ന്.

0
Img 20241210 Wa00753wqlbko
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയുടെ വിവിധ മേഖലകളുടെ പുരോഗതിക്കായി വയനാട് സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ വയനാട് കോൺക്ലേവ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസ് ക്ലബ്ബ് റോഡിലുള്ള സേക്രട്ട് ഹാര്‍ട്ട് പള്ളിയുടെ ജൂബിലി ഹാളിലാണ് കോൺക്ലേവ് . ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ്‌കുമാറിനെ ആദരിക്കും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഡോ. എം.കെ മുനീര്‍, ആനി രാജ, അഡ്വ.ടി. സിദ്ധീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ റാഡ്ക്ലിഫ് ഫെലോ ഡോ.വിനോദ് കെ. ജോസ്, കെ.യു.ഡബ്ല്യു.ജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, ന്യൂസ് മലയാളം ന്യൂസ് ഡയറക്ടര്‍ ടി.എം ഹര്‍ഷന്‍ തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. കേരളത്തിന്റെ വികസന ഭൂപടത്തില്‍ വയനാടിന്റെ ഇടം, വയനാട്ടിലെ ദലിത്-സ്ത്രീ പക്ഷ രാഷ്ട്രീയം, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ സാധ്യതകളും വെല്ലുവിളികളും, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: അനുഭവങ്ങളും പാഠങ്ങളും, പ്രകൃതി ദുരന്തസമയങ്ങളില്‍ പ്രാദേശിക മാധ്യമങ്ങളുടെ പ്രസക്തി, വയനാടന്‍ വിനോദസഞ്ചാര മേഖല: പുതുവഴികള്‍ – പുതുസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം വയനാട്ടിലെ കോളജുകളില്‍ നിന്നുള്ള ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് കെ.എസ് മുസ്തഫ, സെക്രട്ടറിജോമോന്‍ ജോസഫ് , ട്രഷറർജിതിന്‍ ജോസ് എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *