April 30, 2026

മാലിന്യ സംസ്‌കരണത്തില്‍ പരിശീലനം നല്‍കി ശുചിത്വ മിഷൻ

0
Img 20241213 213540
By ന്യൂസ് വയനാട് ബ്യൂറോ

 

സുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദ്രവ-മാമാലിന്യ സംസ്‌കരണത്തില്‍ പരിശീലനം നല്‍കി ശുചിത്വ മിഷന്‍ലിന്യ സംസ്‌കരണത്തിനുള്ള ടെക്‌നിക്കല്‍ പരിശീലനവും ക്ലൈമറ്റ് റെസിലിയന്റ് പരിശീലനവും സംഘടിപ്പിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ മുഴുവന്‍ സാങ്കേതിക വിദഗ്ധര്‍ക്കാണ് പരിശീലനം നല്‍കിയത്. ദ്രവ-മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായകമാകും വിധമാണ് ക്ലാസുകള്‍ ക്രമീകരിച്ചത്. പരിശീലനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ് ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീനിവാസന്‍, സംസ്ഥാന ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ (മോണിറ്ററിങ്) അനീഷ്, ഡോ അനുപമ കെ.എ.എസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഹര്‍ഷന്‍, സംസ്ഥാന ശുചിത്വ മിഷന്‍ സാനിറ്റേഷന്‍ എക്‌സ്‌പേര്‍ട്ട് വിപിന്‍ എന്നിവര്‍ പങ്കെടുത്തു.കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തില്‍ നടത്തിയ ഏകദിന ശില്പശാല ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രകൃതി ദുരന്ത സമയങ്ങളില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തണം, മുന്‍കരുതലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡബ്ല്യൂ.ആര്‍.ഐ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക്, ആരോഗ്യ-സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി മുസ്തഫ, നഗരസഭാ സെക്രട്ടറി അലി അസുഹര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍, അഖിലേഷ് ( വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട്), ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ശില്പശയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *