April 16, 2026

ഡോ.പി.നാരായണൻ നായർ അവാർഡ് പി.എ ജോണിക്ക് 

0
Img 20241214 160033
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട്ടിൽ നിന്നുള്ള പ്രഥമ എം.ബി.ബി.എസ്. ഡോക്‌ടറും, ആരോഗ്യ ശുശ്രൂഷ രംഗത്തെ ഉദാത്ത മാതൃകയുമായ ഡോ.പി.നാരായണൻ നായരുടെ പേരിൽ, ഡോ.പി.നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ഈ വർഷത്തെ അവാർഡിന് പി.എ ജോണി എന്ന പള്ളിത്താഴത്ത് മൈക്കിൾ അർഹനായി. വയാനാട് ജില്ലയിൽ പൊതുജനാരോഗ്യ രംഗത്ത് നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ എർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ്. 15,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ് ഡിസംബർ 16 ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വാഴവറ്റ ജ്യോതി നിവാസിൽ നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. ടി. സിദ്ധിഖ് അവാർഡ് ജോണിക്ക് സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ഉൾപ്പെടെ ഉള്ള പൗര പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

 

എല്ലാവരാലും തിരസ്‌കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്‌തിരുന്ന, തെരുവിൽ അലഞ്ഞു നടന്നിരുന്ന മാനസിക രോഗികളെ ശുശ്രൂഷിക്കാനായി 1980 കളിൽ പാവങ്ങളുടെ അമ്മയായ മദർ തെരേസയുടെ അനുഗ്രഹാശിസ്സുകളോടെ അവരുടെ മിഷണറി സമൂഹത്തിൽ നിന്ന് വിടുതൽ വാങ്ങി കർമ്മ നിരതനാവുകയും 1989 ൽ വയനാട് ജില്ലയിൽ മാനസിക രോഗികൾക്കുള്ള ആദ്യത്തെ പുനരധിവാസ കേന്ദ്രം ആരംഭിക്കുകയും ചെയ്‌ത വ്യക്തിയാണ് പി.എ. ജോണി. വാഴവറ്റയിൽ അദ്ദേഹിന്റെ നേതൃത്വ ത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജ്യോതി നിവാസ് സംസ്ഥാനത്തുടനീളം പിന്നീടാരംഭിച്ച ഇത്തരം സ്ഥാപനങ്ങൾക്ക് പ്രചോദനവും, മാതൃകയുമായിരുന്നു. ജ്യോതി നിവാസിലൂടെ 380 മാനസിക രോഗികളെ ശുശ്രൂഷിച്ച് പുനരധിവസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ 68 അന്തേവാസികളെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്നുണ്ട്.

 

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ഡോ കെ.വിജയകൃഷ്‌ണൻ, സെക്രട്ടറി എൻ.യു ജോൺ, ട്രസ്റ്റംഗങ്ങളായ ഡോ: സി.കെ.രഞ്ജിത്ത്, ഷെവലിയർ കെ.പി. മത്തായി, കെ. ജോർജ്ജ് ജോസഫ്, കെ. ഷാജി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *