സിപിഐ പുൽപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
പുൽപ്പള്ളി: പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്ന
വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ സഹായം പ്രഖ്യാപിക്കാതെ ഓരോ ദിവസവും ഓരോരോ തടസ്സവാദങ്ങൾ ഉന്നയിച്ചുകൊണ്ടും ദുരിതം പേറി ജീവിക്കുന്ന ജനങ്ങൾക്ക് യാതൊരു കേന്ദ്ര സഹായവും എത്തിക്കാതെയും തീർത്തും മനുഷ്യത്വ രഹിതമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും സിപിഐ പുൽപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ എക്സ്ക്യൂട്ടീവ് അംഗം ടി.ജെചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി സുധീഷ് ഇ.ഡി, ശിവദാസൻ സി.കെ, വി.എം ജയചന്ദ്രൻ, സജി കള്ളിക്കൽ, സജീവൻ കക്കാട്ട്, എൽദോ പുല്ലാട്ടേൽ, ചെല്ലപ്പൻ,അനിൽ മോൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply