സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം നേടി ശാലിനി രമേശ്
തിരുവനന്തപുരം:കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം ശാലിനി രമേശിന് ലഭിച്ചു.
2022-23 വർഷത്തെ മികച്ച സംരക്ഷക കർഷക സസ്യജാലം അവാർഡ് ശാലിനിക്ക് ലഭിച്ചിട്ടുണ്ട്.
ബി ടെക് ബിരുദധാരിയും ബാംഗ്ലൂരിൽ സ്വകാര്യ ബാങ്കിൻ്റെ ഐടി സെക്ഷനിൽ സോഫ്റ്റ് വെയർ എൻജിനീയറുമാണ് ശാലിനി.
പൂതാടി പഞ്ചായത്തിൽ കോളേരിയിൽ താമസിക്കുന്ന ശാലിനി രമേശൻ (ഭൂമി ഓർച്ചാർഡ് ഫാം )
രമേശന്റെയും ലൈ ല യുടെയും മകളാണ്.സോഫ്റ്റ് വെയർ എൻജിനീയറായ അജിത് ചന്ദ്രനാണ് ഭർത്താവ്.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിൽ നിന്നും ശാലിനി പ്രശംസ പത്രവും, സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.




Leave a Reply