April 16, 2026

ബത്തേരി താലൂക് ആശുപത്രിയിലെ പാലിയേറ്റീവ് വാർഡ് പൂട്ടിയിട്ട് ആറ് മാസം

0
Img 20241221 155642
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:ബത്തേരി താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന പാലിയേറ്റീവ് വാർഡ് ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് പൂട്ടി. ആറ് മാസം മുൻപ് പ്രവർത്തനം നിലച്ച വാർഡ് ഇതുവരെ തുറക്കാൻ നടപടിയില്ല. ഏഴ് കിടപ്പുരോഗികൾക്ക് പരിചരണം നൽകാനുള്ള സൗകര്യമാണ് പാലിയേറ്റീവ് വാർഡിലുള്ളത്. വാർഡ് പൂട്ടിയതോടെ ഏറ്റവും ഗുരുതരാവസ്‌ഥയിലുള്ള രോഗികളാണ് വഴിയാധാരമായത്.

 

വർക്ക് അറേഞ്ച്മെന്റിൽ നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയതാണ് വാർഡ് പൂട്ടാൻ ഇടയാക്കിയത്. പ്രസ്‌തുത ഡോക്ട‌റെ വീണ്ടും വർക്ക് അറേഞ്ച്മെന്റിൽ നിയമിച്ചെങ്കിലും നിലവിൽ ജോലി ചെയ്യുന്ന നൂൽപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് വിടുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പകരം ഡോക്ട‌റെ നിയമിച്ച് പാലിയേറ്റീവ് വാർഡ് പ്രവർത്തിപ്പിക്കാനും നടപടിയില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *