സാഹിത്യത്തിന്റെ ധാർമിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം-ഓ ആർ കേളു
കൽപ്പറ്റ: സാഹിത്യം എന്നത് സമൂഹത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. എന്നാൽ പല കാരണങ്ങളിലുമുള്ള അധാർമിക പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്ന കാലത്ത് സാഹിത്യത്തിന്റെ ധാർമിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടൽ അനിവാര്യമാണെന്ന് പട്ടിക ജാതി പട്ടിക വകുപ്പ്, പിന്നോക്ക വിഭാഗം മന്ത്രി ഒ ആർ കേളു പറഞ്ഞു. ദാറുൽ ഫലാഹിൽ ഇസ് ലാമിയ്യയിൽ നടക്കുന്ന ഇന്റൻസിയ ക്യാമ്പസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽ ഫലാഹിലെ ദൗറത്തുൽ ഹദീസ്, ദഅവ കോളേജ് വാദി റയ്യാൻ നോളജ് അക്കാദമി, ഹിഫ്ളുൽ ഖുർആൻ കോളേജ് എന്നീ സ്ഥാപനങ്ങളുടെ വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്റൻസിയ 25 ന് ബുധനാഴ്ച സമാപിക്കും. പരിപാടിയിൽ കെ കെ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് വെൽഫെയർ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സന്ദേശ പ്രഭാഷണം നടത്തി. ഉസ്മാൻ മുസ് ലിയാർ, സുഹൈൽ അസ്ഹരി വാരാമ്പറ്റ എന്നിവർ സംസാരിച്ചു, ഉമർ സഖാഫി ചെതലയം സ്വാഗതവും ഫവാസ് കോട്ടനാട് നന്ദിയും പറഞ്ഞു.





Leave a Reply