August 22, 2026

ഡി.സി.എ കോഴ്സിന് അപേക്ഷിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജില്‍ പി.എസ്.സി അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് യോഗ്യത. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org മുഖേന അപേക്ഷ നല്‍കണം. രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപ. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജനുവരി 15 നകം കോളേജ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 8547005060.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *