ഇന്റർകൊളീജിയറ്റ് ചാമ്പ്യൻഷിപ്പ്: മീനങ്ങാടി ബി.എഡ്. കോളേജ് ജേതാക്കൾ
കൽപ്പറ്റ :വയനാട് ജില്ലയിലെ ബി.എഡ്., ഡി.എൽ.എഡ്. വിദ്യാർഥികൾക്കായി നടത്തിയ രചനാമത്സരങ്ങളിൽ മീനങ്ങാടി ബി.എഡ്. കോളേജ് ചാമ്പ്യന്മാരായി. ബത്തേരി മാർ ബസേലിയോസ് ബി.എഡ്. കോളേജ് രണ്ടാംസ്ഥാനവും കണിയാമ്പറ്റ ബി.എഡ്. സെന്റർ മൂന്നാംസ്ഥാനവും നേടി.
കഥ, കവിത, ഉപന്യാസരചനകൾ, പെൻസിൽ ഡ്രോയിങ്, ജലച്ചായം, കോളേജ് മാഗസിൻ ഇനങ്ങളിലായി നൂറോളംപേർ പങ്കെടുത്തു. ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിലെ ചടങ്ങിൽ കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ വിജയികൾക്ക് സമ്മാനം വിതരണംചെയ്തു.





Leave a Reply