ജില്ലാ കിഡ്സ് അത്‌ലറ്റിക് മീറ്റ് : ഐഡിയൽ സ്നേഹഗിരിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
മീനങ്ങാടി:ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വയനാട് ജില്ലാ കിഡ്സ് അത്‌ലറ്റിക് മീറ്റിൽ സുൽത്താൻ ബത്തേരി ഐഡിയൽ സ്നേഹഗിരി ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. നാല് കാറ്റഗറികളിൽ ഒന്നാം സ്ഥാനവും രണ്ട് കാറ്റഗറികളിൽ രണ്ടാം സ്ഥാനവും നേടിയാണ് ഐഡിയൽ നേട്ടം കൈവരിച്ചത്. മൂന്ന് വയസ് മുതൽ 12 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കു മാത്രമായാണ് കിഡ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഐഡിയലിൽ നിന്നുള്ള മുഴുവൻ കായിക താരങ്ങളും ജനുവരി 25 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന കിഡ്‌സ് അത്‌ലറ്റിക് മീറ്റിലേക്കുള്ള വയനാട് ടീമിലേക്ക് യോഗ്യത നേടി.





Leave a Reply