May 28, 2026

കെഡിസി റൈഡേഴ്സ് ചാമ്പ്യൻമാർ

0
Img 20250117 154920
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ രണ്ടു ദിവസമായി നടന്ന കോഴിക്കോട് ഡിസ്ട്രിക്റ്റ് ക്രിക്കറ്റേഴ്സ് (കെഡിസി) ന്റെ എട്ടാം സീസണിൽ കെഡിസി റൈഡേഴ്സ് ചാമ്പ്യൻമാരായി. നാല് ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിൽ പോയിന്റടിസ്ഥാനത്തിലാണ് ചാമ്പ്യൻമാരെ തെരഞ്ഞെടുത്തത്. സമാപന ചടങ്ങിൽ

കോഴിക്കോട് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സനിൽ ചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ, അഫ്സൽ, കെഡിസി പ്രസിഡന്റ് കെ. മൻസൂർ, സെക്രട്ടറി റസൽ ജാനിഫ്, ട്രഷറർ പ്രസീദ് കുമാർ, വൈസ് പ്രസിഡന്റ് ലിജു രവീന്ദ്രൻ, ജോ. സെക്രട്ടറി ദിലീപ്, ടൂർണമെന്റ് കൺവീനർ എ. വിപുൽ തുടങ്ങിയവർ പങ്കെടുത്തു. സൈത്തൂൺ, മൈജി, എൽജി എന്നിവരായിരുന്നു കെഡി സി സീസൺ എട്ടിന്റെ മുഖ്യ സ്പോൺസർമാർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *