ആദിവാസി വിധവ പീഡനത്തിനിരയായ സംഭവം ;പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം – എസ്ഡിപിഐ
മാനന്തവാടി : തിരുനെല്ലി പഞ്ചായത്ത് പനവല്ലി മിച്ചഭൂമി ഉന്നതിയിലെ ആദിവാസി വിധവ പീഡനത്തിനിരയായ സംഭവം ഞെട്ടിക്കുന്നതാണന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
സംഭവത്തിൽ യുവതി കാട്ടിക്കുളം പുളിമൂട് സ്വദേശിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.
ആദിവാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കർശന നടപടികൾ കൈ കൊള്ളാത്തതാണ് അവർക്കെതിരെ വീണ്ടും വീണ്ടും അതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത്.
പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിയും മാനന്തവാടി മണ്ഡലം എം.എൽ.എയുമായ ഒ.ആർ കേളുവിന്റെ
മണ്ഡലത്തിൽ അടിക്കടി ഉണ്ടാവുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ അദ്ദേഹം മൗനം വെടിയണമെന്നും ഇരകൾക്ക് നീതി വാങ്ങികൊടുക്കുവാനുള്ള ഇടപെടലുകൾ നടത്താൻ മന്ത്രി തയ്യാറാവണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, വൈസ് പ്രസിഡന്റ് അലി എ.കെ, സെക്രട്ടറി സജീർ എം.ടി, ജോയിന്റ് സെക്രട്ടറി സകരിയ്യ തലപ്പുഴ, ട്രഷറർ റഷീദ് ബാലുശ്ശേരി, കമ്മിറ്റിയംഗങ്ങളായ ഖദീജ ടി, സുമയ്യ പി.കെ, ആലി പി,സാദിഖ് വി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply