പുസ്തകപ്രകാശനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി പെരുവകയിലെ ആന്നീസ് അഗതി അനാഥ മന്ദിരത്തിൽ വച്ച് പുസ്തകപ്രകാശനവും സ്നേഹവിരുന്നും നടത്തി. മാനന്തവാടി എരുമത്തെരുവിലെ A2 റെസ്റ്റോറന്റും വയനാട് മണിനാദം മ്യൂസിക് ബാൻഡും ചേർന്നാണ് സ്നേഹവിരുന്ന് ഒരുക്കിയത്. ചടങ്ങിൽ വയനാടൻ മാണി, ജെസ്സി എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി. ജാഷി വയനാടിന്റെ “പോസ്റ്റ്‌മാർട്ടം ചെയ്യാത്ത സത്യങ്ങൾ” എന്ന നോവൽ അനാഥമന്ദിരത്തിൽ വച്ച് സിസ്റ്റർ നിഷ, സിസ്റ്റർ ജെസ്സി എന്നിവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.





Leave a Reply