ഇ എസ് എ നടപടി: നടവയൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
നടവയൽ: ജില്ലയിലെ 13 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള (ഇ എസ് എ) കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നടവയൽ ഇടവക കത്തോലിക്കാ കോൺഗ്രസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ ആർച്ച്പ്രിസ്‌റ്റ് റവ.ഫാ. വിൻസൻ്റ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സജി ഇ.വി. ഇരട്ടമുണ്ടക്കൽ, സെക്രട്ടറി സാബു നിരപ്പിൽ, വിൻസൻ്റ് ചേരവേലിൽ, ഇ.കെ. പൗലോസ്, ജെയിംസ് കളത്തൊട്ടി, അതുൽ തോമസ്, പി.ഡി. ജോസഫ്, സിൽവിച്ചൻ ഇ. ജിക്കാല, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, മേഴ്സി സാബു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.





Leave a Reply