September 13, 2026

മനുഷ്യർ തമ്മിൽ സ്നേഹവും സൗഹാർദവും നിലനിർത്തണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

0
IMG_20260913_211203
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: മനുഷ്യർ തമ്മിൽ പരസ്പരം സ്നേഹവും സൗഹാർദ്ദവും നിലനിർത്തണമെന്നും എല്ലാ മതങ്ങളും സ്നേഹമാണ് പഠിപ്പിക്കുന്നതെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഹുബ്ബുറസൂൽ കോൺഫറൻസിനോട് അനുബന്ധിച്ച് പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയും ഇസ്ലാം മതവും സൗഹാർദ്ദത്തിന് ഊന്നൽ നൽകുന്നതാണെന്നും കലഹത്തിനും അക്രമത്തിനും ഒരു മതവും പ്രോത്സാഹനം നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

നസീർ കോട്ടത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് ഹാഷിർ തങ്ങൾ പ്രാർത്ഥന നടത്തി. അബ്ദു റഹീം ലത്തീഫി മൈലാടി മുഖ്യപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി. സെബാസ്റ്റ്യൻ, അഡ്വ. ജുനൈദ് കൈപ്പാണി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *