May 8, 2026

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

0
20250121 113708
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :12.04 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശികളായ യുവാക്കൾ പിടിയിൽ.

കോഴിക്കോട് ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ്‌ ഫിർദോസ് (28), പാലക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ്‌ റാഫി (25) എന്നിവരെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 20.01.2025 തിങ്കളാഴ്ച രാത്രിയോടെ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കെ.എൽ 57 എക്സ് 3890 നമ്പർ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചു വരികയായിരുന്ന ഇവരെ തടഞ്ഞു പരിശോധിച്ചതിലാണ് 12.04 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽരാജ്, സജാദ്, സുധി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *