May 28, 2026

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പിഴ

0
20250121 203341
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട് :തരിയോട് പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അജൈവ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് 6000 രൂപ പിഴ ചുമത്തി . പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പ്ലാസ്റ്റിക് കവർ, പേപ്പർ ,പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കൂട്ടിയിട്ട് കത്തിച്ചതിന് പിഴയടക്കാൻ സ്ക്വാഡ് നോട്ടീസ് നൽകിയത്.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിലാണ് നടപടി. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ജയ ചന്ദ്രൻ, സ്‌ക്വാഡ് അംഗം കെ.എ തോമസ് , സിയാബുദ്ദീൻ , തരിയോട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റിഷാന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *