October 4, 2026

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തം;  സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് പാളിച്ചകളുടെ നീണ്ടനിര: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

0
20250130 194520
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലും പുനരധിവാസവുമായി ബന്ധപ്പെട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് പാളിച്ചകളുടെ നീണ്ടനിരയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ ദിനബെത്ത മൂന്ന് മാസത്തിലേക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ആവശ്യത്തിന് ഫണ്ടുണ്ടായിട്ടും അത് തുടര്‍ന്ന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ജീവിതോപാദി തിരിച്ചുകൊടുക്കാതെ ദിനബെത്ത നിര്‍ത്തിയത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരുടെ തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലാണ് നടത്തിയത്. മുഖ്യമന്ത്രി, റെവന്യൂമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാകലക്ടര്‍ എന്നിവരുടെല്ലാം ശ്രദ്ധയിപ്പെടുത്തിയെങ്കിലും സമയബന്ധിതമായ നടപടിയുണ്ടായില്ല. ദുരന്തം നടന്ന് അഞ്ചാമത്തെ മാസമാണ് ഗൈഡ് ലൈന്‍ തയ്യാറാക്കിയതെന്നും സിദ്ധിഖ് പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട ഏകോപനം വളരെ മോശമായ രീതിയിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത് അത് നല്ല രീതിയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 30 ലക്ഷം രൂപയാണ് ഒരു വീടിന് നിശ്ചയിച്ചത്. ഇത് എന്ത് കണക്കാണ്. അഞ്ച് സെന്റ്, പത്ത് സെന്റ് എന്നിങ്ങനെയാണ് ദുരന്തബാധിതരെ തരംതിരിച്ചത്. ഇത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ലിസ്റ്റാണ് പരമപ്രധാനമായ കാര്യം. എന്നാല്‍ ലിസ്റ്റുമായി ബന്ധപ്പെട്ട് ഇരട്ടിപ്പ് ഉള്‍പ്പെടെ നിരവധി പാളിച്ചകളാണുണ്ടായത്. ഇത്രയും വലിയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ അതിന്റെ വ്യാപ്തിയും ആഘാതവും തിരിച്ചറിഞ്ഞ് പരിഹാരം കാണാനുള്ള ഏകോപനങ്ങളില്‍ ഗുരുതരപാളിച്ചകളാണുണ്ടായത്. സര്‍ക്കാരിന്റെ മുന്‍ഗണന മറ്റു കാര്യങ്ങളിലേക്ക് പോയി. ഇനിയെങ്കിലും ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *