October 4, 2026

മദ്യപാനത്തിനിടെ തർക്കം: വെട്ടേറ്റ് ചികിത്സയിലായിരുന്ന കൂടത്തായ് സ്വദേശി മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

0
IMG_20261004_120953
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:  പുൽപ്പള്ളി ആനപ്പാറയിലെ വാടക വീട്ടിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. താമരശ്ശേരി കൂടത്തായ് അപ്പുറത്ത് പൊയ്കയിൽ ലൈജു (46) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. സംഭവത്തിൽ കഴുത്തിന് ഗുരുതരമായി വെട്ടേറ്റ കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ പനീർ ശെൽവം (58), ശേഖർ (63) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *