വെള്ളമുണ്ടയിലെ കൊലപാതകത്തിൽ ഭർത്താവും ഭാര്യയും അറസ്റ്റിൽ
വെള്ളമുണ്ട: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ബാഗിലും കാർഡ്ബോർഡ് പെട്ടിയിലുമാക്കി ഉപേക്ഷിച്ച സംഭവത്തിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സഹറാൻപൂർ, കൈലാഷ് വിഹാർ, റംസാൻപുര സ്വദേശികളായ മുഹമ്മദ് ആരിഫ്(32), ഭാര്യ സൈനബ് ( 27) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയായ മുഖീബ് ആണ് കൊല്ലപ്പെട്ടത്. ആരിഫിന്റെ ഭാര്യയുമായി മുഖീബ്ന് ബന്ധമുണ്ടെന്ന സംശയത്തിലുള്ള വിരോധത്തിൽ മുഖീബിനെ ഇവർ താമസിക്കുന്ന വാടകമുറിയിലേക്ക് വിളിച്ചു വരുത്തിയാണ് കൊല നടത്തിയത്.
31.01.2025 തീയതി അർദ്ധ രാത്രി കാഞ്ഞിരങ്ങാട്, വെള്ളിലാടി എന്ന സ്ഥലത്ത് ദമ്പതികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ വെച്ചായിരുന്നു കൊലപാതകം. സൈനബ്നെ കൊണ്ട് മുഖീബിനെ ഫോൺ ചെയ്യിച്ച് വെള്ളിലാടിയിലുള്ള ക്വാർട്ടേഴ്സിലേക്ക് വിളിച്ച് വരുത്തി കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം, കത്തി കൊണ്ട് മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റികിൽ പൊതിഞ്ഞ് കാർഡ്ബോർഡ് പെട്ടിയിലും ബാഗിലുമാക്കി ഗുഡ്സ് ഓട്ടോയിൽ കയറ്റി മൂളിത്തോട് പാലത്തിനടിയിലും റോഡ് സൈഡിലുമായി ഉപേക്ഷിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി സൈനബ് ഉം കൂട്ടു നിന്നു.
മരണപ്പെട്ട മുഖീബ്ന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.





Leave a Reply