മൈസൂരിൽ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് KL-11-BT-2260 നമ്പർഏയ്ച്ചർ മിനിലോറിയിൽ പച്ചക്കറിക്ക് അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏകദേശം അരക്കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി.
180 ചാക്ക് (81000 ചെറിയ പാക്കറ്റ്- 2700 കിലോഗ്രാം ) ഹാൻസ്, ഹാൻസ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന റാപ്പർ 10 റോൾ , പ്രിൻ്റഡ് പാക്കിംഗ് കവർ 60 ബണ്ടിൽ എന്നിവയാണ് എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് എൻ, പ്രിവെൻ്റിവ് ഓഫീസർമാരായ സുരേന്ദ്രൻ എം കെ , വിജിത്ത് കെ ജി, സിവിൽ എക്സൈസ് ഓഫീസർ ചന്ദ്രൻ പി കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Leave a Reply