സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു ; പലയിടങ്ങളിലും ചൂട് 40ഡിഗ്രിക്കു മുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്നലെയും വിവിധയിടങ്ങളില്‍ 40 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളില്‍ നിന്നുള്ള കണക്ക് അനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് എറണാകുളം കളമശ്ശേരിയില്‍ 44.3 ഡിഗ്രിയും പാലക്കാട് കാഞ്ഞിരപ്പുഴയില്‍ 45 ഡിഗ്രിയും കണ്ണൂർ ചെമ്ബേരിയില്‍ 41 ഡിഗ്രിയും താപനില രേഖപ്പെടുത്തി. മറ്റെല്ലാ ജില്ലകളിലും ഇന്നലെ ഉച്ചയ്ക്ക് 35 ഡിഗ്രിക്കു മുകളിലാണ് താപനില. അടുത്ത രണ്ടു ദിവസവും താപനില സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.





Leave a Reply