കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ധര്‍ണ നടത്തി
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് വയനാട് സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി. ജയഭാനു ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന ഒരു സര്‍ക്കാരിനേയും, ധനമന്ത്രിയേയും ആണ് നാം കണ്ടു കൊണ്ടിരിക്കുന്നത് എന്നും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗത്തിന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് രണ്ടാംതവണയും അധികാരത്തില്‍ വന്ന ഇടതു പക്ഷ സര്‍ക്കാര്‍ വാക്ക് പാലിക്കാതെ നിരന്തരം പാവങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ജില്ലാ പ്രസിഡന്റ് സി.പി. വിജയന്‍ അധ്യക്ഷനായി.
12-ാം ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മിഷനെ ഉടന്‍ നിയമിക്കുക, 11-ാം പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക പൂര്‍ണമായും അനുവദിക്കുക, 2024 ഏപ്രില്‍ , ഒക്ടോബര്‍ മാസങ്ങളില്‍ അനുവദിച്ച 2, 3 % ക്ഷാമബത്തയുടെ 79 മാസത്തെ കുടിശിക അനുവദിക്കുക, 2022 മുതലുള്ള 19% ക്ഷാമബത്ത കുടിശികകള്‍ അനുവദിക്കുക, മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ വിഹിതം കൂടി ചേര്‍ത്ത് കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
ജീവിക്കാനുള്ള മിനിമം വേതനത്തിന് വേണ്ടി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ അവഗണന കാണിക്കുകയാണ്.ജില്ലാ സെക്രട്ടറി പി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. എന്‍. ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍, ജില്ലാ ഓഡിറ്റര്‍ കെ. അനന്തന്‍,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണന്‍,
സംസ്ഥാന സമിതി അംഗം പി.സുന്ദരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.എന്‍. അര്‍ജുനന്‍, കെ.ഒ. നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.സി. രവീന്ദ്രന്‍ , കെ.പി.ശാന്തകുമാരി, രക്ഷാധികാരിമാരായ ടി. ജി. ബാബുരാജേന്ദ്രനാഥ്, ഈശ്വരന്‍ മാടമന, ജില്ലാ ജോ.സെക്രട്ടറിമാരായ ഇ.കെ. സുരേന്ദ്രന്‍, കെ.എസ് സുകുമാരന്‍, ജില്ലാ സമിതി അംഗങ്ങളായ ടി.രാധ ഗോപി, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ ശ്രീനിവാസന്‍ മാസ്റ്റര്‍, കേശവന്‍. പി, എം.പി.മുരളീധരന്‍, ടി. ശശിധരന്‍, വൈസ് പ്രസിഡന്റ് എ. ശ്രീനിവാസന്‍മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply