June 22, 2026

പുരസ്‌കാര നിറവില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത്  ജാഗ്രത സമിതി

0
Img 20250305 190354
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി നുസ്രത്ത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഞ്ജു കൃഷ്ണ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബേബി വര്‍ഗീസ് ഉഷാരാജേന്ദ്രന്‍ ശാരദ മണി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ മുഫീദ തെസ്‌നി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

 

അമ്പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.രണ്ടാം തവണയാണ് മികച്ച ജാഗ്രാതാ സമിതി ക്കുള്ള പുരസ്‌ക്കാരം മീനങ്ങാടിയെ തേടിയെത്തുന്നത്.ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍, വരുന്ന പരാതികളുടെ എണ്ണം, അതില്‍ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഷീ നൈറ്റ് , പെണ്ണരശ്ശ് , ലഹരിക്കെതിരെ വിവിധ ക്യാമ്പയിനുകള്‍, നിയമ ബോധവത്കരണ ക്ലാസുകള്‍ , ബാലികാ ദിനാചരണ പരിപാടി , എന്നിങ്ങനെയുള്ള വ്യത്യസ്തമായ പരിപാടികളാണ് മീനങ്ങാടിയെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *