May 2, 2026

ബന്ദിപ്പൂര്‍ വനത്തില്‍ കാണാതായ കുടുംബത്തെ രക്ഷപ്പെടുത്തി:അക്രമികള്‍ പിടിയില്‍

0
Sdgsd
By ന്യൂസ് വയനാട് ബ്യൂറോ

 

ബന്ദിപ്പൂര്‍: വനത്തില്‍ കാണാതായ കുടുംബത്തെ രക്ഷപ്പെടുത്തി.സംഭവത്തില്‍ അക്രമികളായ നാലുപേര്‍ പിടിയില്‍.പണമിടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസില്‍ തടവിലാക്കുകയായിരുന്നു. മാര്‍ച്ച് ഒന്നിനു രാവിലെ 11.45നാണ് ബെംഗളൂരു സ്വദേശികളായ നിഷാദ് (35), ഭാര്യ ചന്ദന (29), 7 വയസ്സുള്ള മകന്‍ എന്നിവര്‍ ബന്ദിപ്പൂര്‍ വനമേഖലയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ മുറിയെടുത്തത്. വിശ്രമത്തിനുശേഷം കാറില്‍ സ്ഥലം കാണാനിറങ്ങിയ ഇവരെ മറ്റു 2 കാറുകളിലായി പ്രതികള്‍ പിന്തുടര്‍ന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.കുടുംബം തിരിച്ചെത്താത്തതോടെ റിസോര്‍ട്ട് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. അക്രമികളുടെ കാറുകളിലൊന്നു റിസോര്‍ട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 3 പ്രതികളെക്കൂടി പിടികൂടാന്‍ ശ്രമം തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *